കുമ്മണ്ണൂർ: മണ്ണിയേക്കുന്നേൽ പരേതനായ എം.ടി. തോമസിന്റെ ഭാര്യ മേരി തോമസ് (84, റിട്ട. അദ്ധ്യാപിക സെന്റ് മേരീസ് എൽ.പി.എസ് ഇട്ടിയേപ്പാറ കടപ്ലാമറ്റം) നിര്യതയായി. കടപ്ലാമറ്റം ചുണ്ടിലിക്കാട് ഗോപുരത്ത് കുടുംബാംഗമാണ്. മക്കൾ: സണ്ണി തോമസ് (കർണാടക), ഡെയ്‌സി, ജെസി, ഷാജി തോമസ്. മരുമക്കൾ: മേരിക്കുട്ടി (ചേർപ്പുങ്കൽ), ജോൺ (തോട്ടതാടി), ജോണി (പാദുവ), ജെമിനി (മറ്റക്കര). സംസ്‌കാരം ഇന്ന് 3ന് കർണാടകയിലെ ഗസ്ഡി ബാഗിലുള്ള സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.