പാലാ: പാചകവാതകത്തിന്റെയും, പെട്രോൾ, ഡീസൽ,പെട്രോൾ എന്നിവയുടെ ദിനംപ്രതിയുള്ള വില വർദ്ധനവ് കേരളത്തിലെ സാധരണക്കാരന്റെ കുടുബ ബഡ്ജറ്റ് തകർത്തിരിക്കുകയാണെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. വിലവർദ്ധനയിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന നികുതികൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത കുടുബ സത്യാഗ്രഹത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ ലതാ സജി, മക്കളായ മെൽവിൻ സജി, മിയാ സജി എന്നിവരും സമരത്തിൽ പങ്കെടുത്തു.