പാലാ: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി ഭരണസമിതിയംഗമായി നിയമിതനായ മുൻ ജില്ലാ , താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയംഗമായിരുന്ന ഡാന്റീസ് കൂനാനിക്കലിനെ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ആദരിച്ചു. മേവട ഗവ.എൽ.പി സ്‌കൂളിൽ താലൂക്ക് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രമേശ് ബി വെട്ടിമറ്റം ലൈബ്രറി കൗൺസിലിന് വേണ്ടി ഷാളണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡന്റ് ബാബു കെ.ജോർജ്, സംസ്ഥാന കൗൺസിലർ കെ.എസ് രാജു , താലൂക്ക് ഭാരവാഹികളായ റോയി ഫ്രാൻസീസ്, അഡ്വ സണ്ണി ഡേവിഡ്, സി.കെ ഉണ്ണികൃഷ്ണൻ, റ്റി.സി ശ്രീകുമാർ എന്നിവർ ആശംസകൾ നേർന്നു.