പാലാ: പാലായിലെ പാരലൽ റോഡ് യു.ഡി.എഫ് സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി അവകാശപ്പെട്ടു.
പാരലൽ റോഡിനെ ചൊല്ലി മുൻസിപ്പൽ ചെയർമാൻ നടത്തുന്ന പ്രസ്താവനകൾ തെറ്റിദ്ധാരണാജനകമാണ്. മാണി.സി കാപ്പൻ എം.എൽ.എ മുൻകൈയെടുത്താണ് പുതുക്കിയ തുക അനുവദിച്ച് നിർമാണം പൂർത്തിയാക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചത്. എന്നാൽ പിന്നീട് ഉണ്ടായ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്ഥലം ഏറ്റെടുക്കുന്നത് സർക്കാർ വൈകിപ്പിച്ചു.
ജനക്ഷേമവും, വികസനവും ഉറപ്പുവരുത്തുവാൻ രാഷ്ട്രീയ താല്പര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കുവാനുള്ള ബാധ്യത മുനിസിപ്പൽ ചെയർമാനുണ്ടെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.