കോട്ടയം : ജില്ലയിൽ 682 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 673 സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. പുതിയതായി 6674 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.21 ശതമാനം. രോഗം ബാധിച്ചവരിൽ 309 പുരുഷൻമാരും 397 സ്ത്രീകളും 76 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 680 പേർ രോഗമുക്തരായി. 4811 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 203666 പേർ കൊവിഡ് ബാധിതരായി. 22106 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
കോട്ടയം : 75, പനച്ചിക്കാട് : 57, തിടനാട് : 25, പൂഞ്ഞാർ : 23, കൂരോപ്പട : 21എന്നിവിടങ്ങളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തത്.