കാഞ്ഞിരപ്പള്ളി : ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ ഉൾപ്പെടുന്ന നാൽപ്പതിയൊമ്പത് വാർഡുകളിലെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി വിദ്യാഭ്യാസ മാർഗ്ഗനിർദേശ പരിപാടി സംഘടിപ്പിക്കുന്നു. ഡിവിഷനംഗം ജെസി ഷാജന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയുടെ ഭാഗമായാണ് വിജയത്തിലേക്കുള്ള നേർവഴികൾ എന്ന പേരിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി സൂം പ്ലാറ്റ്‌ഫോമിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നത്. 14ന് വൈകുന്നേരം 6ന് നടക്കുന്ന സെമിനാറിൽ പ്രശസ്ത കരിയർ മെന്റെറും, എഡ്യുക്കേഷണൽ എക്‌സ്‌പെർട്ടുമായ ബിനു എബ്രഹാം വിവിധ ഉപരിപഠന കോഴ്‌സുകളെ കുറിച്ചും അവയുടെ സാദ്ധ്യതകളെക്കുറിച്ചും ക്ലാസ് നയിക്കും. സംശയനിവാരണത്തിനും അവസരമുണ്ടാവും. അദ്ധ്യാപകൻ കൂടിയായ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് സെമിനാർ ഉദ്ഘാടനം ചെയ്യും. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും 8547130360, 8848487764 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ അറിയിച്ചു.