കോട്ടയം : മാന്നാനം -കല്ലറ റൂട്ടിൽ കലുങ്ക് ഇടിഞ്ഞു താഴ്ന്ന് വെള്ളക്കെട്ട് ഉണ്ടാകുന്നതുമൂലം ഗതാഗതതടസം പതിവാകുന്നു. മാന്നാനം സൂര്യ ജംഗ്ഷന് സമീപമാണ് വെള്ളക്കെട്ട്. ഇരുചക്ര വാഹനങ്ങളും, കൽനടയാത്രക്കാരും ഉൾപ്പെടെ ദുരിത്തിലാണ്. കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ പല ആശുപത്രികളിലേയ്ക്കും ഉള്ള പ്രധാന പാതയിലാണ് ഗതാഗത തടസം ഉണ്ടാകുന്നത്.. സമീപ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും മഴക്കാലത്ത് മലിനജലം കയറുന്നതും വശങ്ങൾ ഇടിഞ്ഞു താഴ്ന്ന കലുങ്കിൽ വാഹനങ്ങൾ വീണു അപകടങ്ങളും പതിവാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. അപകടവസ്ഥയിലായ കലുങ്ക് പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.