പനമറ്റം: വെളിയന്നൂർ ദേശാഭിമാനി വായനശാലയിൽ വായന പക്ഷാചരണ സമാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.എൻ രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി.പി ശശി, വായനശാല സെക്രട്ടറി പി.എസ് രാജീവ്, ഐശ്വര്യാ പ്രസാദ്, സബീർ,വിശാൽ എ.നായർ, സച്ചിൻ ബാബു, ശരത്ത്, കൃഷ്ണ ജയരാജ്, എം.കശ്യപ് രോഹിത് സനീഷ്, അനഘാ രാജ് എന്നിവർ സംസാരിച്ചു. പോസ്റ്റർ രചന, വായനമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.