പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർ സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'കൊ വിഡ് അതിജീവനം' ആരോഗ്യസെമിനാർ 14ന് രാവിലെ 10.30 മുതൽ യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടത്തുമെന്ന് പോഷക സംഘടനാ നേതാക്കൾ അറിയിച്ചു. കൊവിഡ് ചികിത്സയും ഇതേപ്പറ്റിയുള്ള സംശയങ്ങൾക്കുമുള്ള മറുപടിയും ബോധവത്ക്കരണവുമാണ് 'കൊവിഡ് അതിജീവനം' പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കൊവിഡിനു മുമ്പും ശേഷവുമുള്ള ആരോഗ്യ പരിപാലനത്തെ സംബന്ധിച്ച് വിദഗ്ദ്ധരായ ഡോക്ടർമാർ സെമിനാറിൽ വിശദീകരിക്കും.
ആയൂർവേദ ചികിത്സയെ അടിസ്ഥാനമാക്കി മേലുകാവ് ഗവ.ആയുർവേദ ക്ലിനിക്കിലെ ഡോ.ചിന്നു രാമചന്ദ്രനും, ഹോമിയോ ചികിത്സയെ അടിസ്ഥാനമാക്കി പാലാ ഗവ.ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ത്വാഹിറയും ക്ലാസ് നയിക്കും. ഓരോ ക്ലാസുകൾക്ക് ശേഷവും കാണികളുടെ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി പറയും. സെമിനാറിൽ കൊവിഡ് പ്രതിരോധമരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും.
10.30ന് നടക്കുന്ന ആയൂർവേദ സെമിനാർ മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും . യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മിനർവ്വ മോഹൻ അദ്ധൃക്ഷത വഹിക്കും. യൂണിയൻ കൺവീനർ സോളി ഷാജി തലനാട് ആമുഖപ്രസംഗം നടത്തും. വൈസ് ചെയർപേഴ്‌സൺ ബിന്ദു സജി മനത്താനം വിഷയാവതരണം നടത്തും. യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി മുഖ്യപ്രഭാഷണം നടത്തും.
11.45ന് നടക്കുന്ന ഹോമിയോ ചികിത്സാ സെമിനാർ യൂണിയൻ കൺവീനർ എം.പി സെൻ ഉദ്ഘാടനം ചെയ്യും. സൗജന്യ പ്രതിരോധമരുന്നിന്റെ വിതരണോദ്ഘാടനം യൂത്ത്മൂവ്‌മെന്റ് കൺവീനർ അരുൺ കുളമ്പള്ളിൽ നിർവഹിക്കും. സൈബർ സേനാ ചെയർമാൻ ആത്മജൻ കള്ളികാട്ട് ആമുഖപ്രസംഗം നടത്തും.
രണ്ടു സമ്മേളനങ്ങളിലും യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവും ഓഫീസ് സെക്രട്ടറിയുമായ രാമപുരം സി.ടി രാജൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഗിരീഷ് വാഴയിൽ,എം.ആർ ഉല്ലാസ്, മൈക്രോഫിനാൻസ് കോർഡിനേറ്റർ പി.ജി അനിൽകുമാർ, യൂത്ത്മൂവ്‌മെന്റ് വൈസ് ചെയർമാൻ സുധീഷ് തിടനാട്, വനിതാസംഘം യൂണിയൻ നേതാക്കളായ അംബികാ സുകുമാരൻ, കുമാരി ഭാസ്‌ക്കരൻ, സ്മിതാ ഷാജി, ബീനാ മോഹൻദാസ്, സുജാ മണിലാൽ, റീനാ അജി, രാജി ജിജിരാജ്, ലിജി ശ്യാം ,സൈബർ സേനാ കൺവീനർ ഗോപൻ ഗോപു തുടങ്ങിയവർ പങ്കെടുക്കും. ഒട്ടേറെ അറിവുകൾ പകരുന്ന അതിജീവനം സെമിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ
8921 803366 ( സോളി ഷാജി തലനാട് ), 9447 286475 (അരുൺ കുളമ്പള്ളിൽ) എന്നീ ഫോൺ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണം.പ്രവേശനം സൗജന്യമാണ്.