പൊൻകുന്നം:വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക നൽകി .അസോസിയേഷൻ ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച 17500 രൂപ കമ്മിറ്റി ജനറൽ കൺവീനർ മുകേഷ് മുരളി സി.ഐ.ടി.യു ജില്ലാ സെക്രട്ടറി റ്റി ആർ രഘുനാഥന് കൈമാറി.