ഒളശ്ശ: എസ്.എൻ.ഡി.പി യോഗം ഒളശ്ശ വെസ്റ്റ് 3496-ാം നമ്പർ ശാഖയിൽ വനിതാസംഘം ഗുരു കാരുണ്യം പദ്ധതിയിൽ കുട്ടികൾക്ക് പഠനത്തിനാവശ്യമായ നെറ്റ് സൗകര്യം ചാർജ് ചെയ്ത് നൽകി. വനിതാസംഘം പ്രസിഡന്റ് സജിനി സാബു ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി മോഹനൻ, വൈസ് പ്രസിഡന്റ് സുശീലൻ, ശാഖാ കമ്മറ്റി അംഗം കെ.എൻ സാബു, വനിതാസംഘം ഭാരവാഹികളായ ഷൈല, ഹൈമവതി, സരസമ്മ തുടങ്ങിയവർ പങ്കെടുത്തു.