വൈക്കം: ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികൾക്കായുള്ള ടാബ്, സ്മാർട്ട് ഫോൺ വിതരണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ഏറ്റുവാങ്ങലും മന്ത്രി വി.എൻ വാസവൻ ഇന്ന് നിർവഹിക്കും. രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കൺവീനർ വൈ. ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ എ.ജ്യോതി, എൽ.പി വിഭാഗം എച്ച് എം പി.ടി ജിനീഷ് എന്നിവർ സംസാരിക്കും. പ്രഥമാദ്ധ്യാപിക പി.ആർ ബിജി സ്വാഗതവും വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ഷാജി ടി.കുരുവിള നന്ദിയും പറയും.