കോട്ടയം: നാട്ടകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആക്രി ചലഞ്ചിലൂടെ ലഭിച്ച തുകയ്ക്ക് ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത അഞ്ച് കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിതരണോദ്ഘാടനംനിർവഹിച്ചു. യൂത്ത് കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ് ആൽബിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്തംഗം പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ രാഹുൽ മറിയപ്പള്ളി, ഉണ്ണി തിരുമേനി അരുൺ മാർക്കോസ്, അനീഷ് വരമ്പിനകം, വിമൽജിത് തുടങ്ങിയവർ പങ്കെടുത്തു.