കാനം: എസ്.എൻ.ഡി.പി യോഗം കാനം 357-ാം നമ്പർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. വിതരണോദ്ഘാടനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു, വൈസ് പ്രസിഡന്റ് ജനാർദനൻ, യൂണിയൻ കമ്മറ്റി അംഗം സോമൻ, സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.