tyre


അടിമാലി. കാലവർഷം കനത്തതോടുകൂടി അടിമാലി ടൗണിന്റെ വിവിധ പ്രദേശങ്ങങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. സിക്കാ വൈറസ്സ് ഭീതി ജനകമായിരിക്കുന്ന അവസരത്തിൽ കൊതുകുനിവാരണ പ്രവർത്തനങ്ങൾ വ്യാപകമാക്കണമെന്ന സർക്കാരിന്റെ കർശന നിർദ്ദേശം വന്നിട്ടും പഞ്ചായത്ത് തലത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. അടിമാലി കല്ലാർകൂട്ടി റോഡിൽ മാർക്കെറ്റിംഗ് സൊസൈറ്റി സമീപം ഉള്ള പഞ്ചായത്ത് റോഡിന്റെ ഇരുവശങ്ങളിലായിട്ടാണ് മാലിന്യ നിക്ഷേപം നടന്നിയിട്ടുള്ളത്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കൊതുക് വ്യാപകമായി വളരാൻ സഹായകമായ ഉപയോഗശൂന്യമായ ടയറുകൾ മാർക്കേറ്റിംഗ് സൊസൈറ്റിയുടെ പുറകു വശത്തുള്ള സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നു. ഇവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളർത്ത് കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഈ മേഘലയിൽ കൊതുക് ശല്യം വ്യാപകമാണ്. പഞ്ചായത്ത് അധികൃതർ ഇടപ്പെട്ട് ഈ പ്രദേശത്തേ മാലിന്യം നീക്കം ചെയ്യുന്നതോടെപ്പം സ്വകാര്യ വ്യക്തിയുടെ ഉപയോഗശൂന്യമായ ടയറുകളും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.