അടിമാലി. മൂന്നാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നു. . വാക്‌സിൻ ഒന്നാം ഡോസ് എടുത്തവർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫക്കേറ്റ് ഉള്ളവർക്കും റിസോർട്ടുകളിൽ താമസിക്കാം. കഴിഞ്ഞ രണ്ട് മാസക്കാലമായി മൂന്നാർ ടൂറിസം മേഖല നിശ്ചലമായിരുന്നു. നൂറുകണക്കിന് ചെറുതും വലുതുമായ റിസോർട്ടുകളും ഹോം സ്റ്റേകളും അടച്ച് പൂട്ടിയിരിക്കുകയായിരുന്നു. ഈ മേഖലയിൽ പണിയെടുത്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും നഷ്ടമായിരുന്നു. റിസോർട്ട് ഉടമകൾക് കറന്റ് ചാർജ്ജ് ഇനത്തിലും മറ്റും ചിലവുകൾക്കും യാതൊരു കുറവും ഇല്ലായിരുന്നു. ഒന്നാം ഘട്ട ലോക് ഡൗണിനു ശേഷം മൂന്നാറിലേയ്ക്ക് സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. ടൂറിസം മേഖല ഉണർന്ന് വരുന്ന സമയത്തായിരുന്നു രണ്ടാം ഘട്ട ലോക് ഡൗൺ വരുന്നത്. ഇപ്പോൾ ടൂറിസ്റ്റ്കളെ ആകർഷിക്കുന്നതിനായി റൂമുകൾ പകുതിയിൽ താഴെ തുകയ്ക്കാണ് ബുക്കിംഗ് നടത്തുന്നത്. ഈ മൺസൂൺ കാലം ടൂറിസ്റ്റ് പാക്കേജുകളും ഓഫറുകളും നൽകി പഴയ നിലയലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുകയാണ്.