വൈക്കം: എ.ഐ.വൈ.എഫ് വെച്ചൂർ മേഖലാ കമ്മിറ്റി പായസ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി വാങ്ങിയ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. എ.ഐ.വൈ.എഫ് മേഖലാ വൈസ് പ്രസിഡന്റ് ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.വി.കെ സന്തോഷ്‌കുമാർ, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി.സെക്രട്ടറി കെ.അജിത്ത്, ജില്ലാ കൗൺസിൽ അംഗം ഇ.എൻ ദാസപ്പൻ, മണ്ഡലം കമ്മിറ്റി അംഗം കെ.കെ ചന്ദ്രബാബു, ലോക്കൽ സെക്രട്ടറി കെ.എം വിനോഭായ്, അസി.സെക്രട്ടറി ജോസ് സൈമൺ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സജീവ് ബി.ഹരൻ, മേഖലാ സെക്രട്ടറി അഭിഷേക്, ഹരിമോൻ, വി.പി പ്രവീൺ, ഗീത സോമൻ, വിനോദ്, വിഷ്ണു, ത്രിദീപ്, അർജുൻ എന്നിവർ പങ്കെടുത്തു.