എൻ.ആർ.സിറ്റി: എൻ.ആർ.സിറ്റി എസ്.എൻ.വി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ഓൺലൈനായി നടന്നു.സ്‌കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ തമ്പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാസർകോഡ് സ്വദേശിയായ നാട്യലേണിങ്ങ് ആപ് എം.ഡി കലാമണ്ഡലം ശിവപ്രസാദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു..സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീനി കെ.ആർ, ജില്ലാ പഞ്ചായത്ത്വൈ. പ്രസിഡന്റ് എം.ടി..ഉഷാകുമാരി, പി.റ്റി.എ പ്രസിഡന്റ് ഷാജി.സി.ആർ, വിദ്യാരംഗം കൺവീനർ ആർ.രാജേഷ്,ജിജിമോൻ,സുജിത് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ ബീന, ഷൈനി, അജിത്ത്, അനൈ എന്നിവർ
ഓൺലൈൻ മീറ്റിങ്ങിന് നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു