കട്ടപ്പന: അഞ്ചുരുളി വനമേഖലയിൽ കട്ടപ്പന എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 475 ലിറ്റർ കോടയും അര ലിറ്റർ വ്യാജമദ്യവും പിടികൂടി. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കുഞ്ഞുമോൻ എ, പ്രിവന്റീവ് ഓഫീസർമാരായ ശശികുമാർ, സാബുലാൽ, സി.ഇ.ഒമാരായ വിജയകുമാർ, അനൂപ്, സനൽ സാഗർ, എക്‌സൈസ് ഐ.ബി. പ്രിവന്റീവ് ഓഫീസർ ഷിജു ദാമോദരൻ എന്നിവരാണ് പരിശോധന നടത്തിയത്.