കട്ടപ്പന: മിൽമ ചെയർമാൻ പി.എ. ബാലന്റെ നിര്യാണത്തിൽ ചെറുകിട കർഷക ഫെഡറേഷൻ അനുശോചിച്ചു. മിൽമയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം 46 വർഷമായി ക്ഷീര മേഖലയിൽ പ്രവർത്തിച്ചു. 2 ലക്ഷത്തിലേറെ അംഗങ്ങളുള്ള 200ൽപ്പരം പാൽ സൊസൈറ്റികൾ ഇടുക്കിയിൽ രൂപീകരിക്കാൻ ക്ഷീര കർഷകർക്കൊപ്പം പ്രവർത്തിച്ചതായും ഭാരവാഹികൾ പറഞ്ഞു. ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ടോമി തെങ്ങുംപള്ളിൽ, വക്കച്ചൻ വയലിൽ, അബ്രഹാം പന്തമ്മാക്കൽ, ജയ്‌സൺ നാരകക്കാനം, രാജേന്ദ്രൻ മാരിയിൽ, ചാക്കോച്ചൻ സ്വരാജ് എന്നിവർ പങ്കെടുത്തു.