തൊടുപുഴ : 'കാർഷിക ഉല്പാദന ക്ഷമതയ്ക്ക് തേനീച്ച പരിപാലനം' എന്ന ലക്ഷ്യത്തോടെ തൊടുപുഴ ഹോർട്ടികോർപ്പ് ബീ കീപ്പിംഗ് ക്ലസ്റ്റർ, ഗ്രാമവികാസ് സൊസൈറ്റി, മാതാ ഹണി ആൻഡ് ബീ ഫാം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, കരിങ്കുന്നം കൃഷി ഭവൻ എന്നിവയുടെ നേതൃത്വത്തിൽ 13, 14, 15 തിയതികളിൽ സൗജന്യ തേനീച്ച വളർത്തൽ പരിശീലനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടത്തും. 40 കർഷകർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർക്കു സർട്ടിഫിക്കറ്റ്, സബ്‌സിഡി നിരക്കിൽ തേനീച്ച കോളനികൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കും. ഫോൺ : 9447910989.