ചെറുതോണി : ഇടുക്കി മെഡിക്കൽ കോളേജിൽ ദന്തവിഭാഗം ഒ.പി നിറുത്തിയിട്ട് ഒന്നര വർഷം. നിരവധിപ്പേരാണ് ഇതോടെ ചികിത്സകിട്ടാതെ മടങ്ങുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒ.പി. താത്ക്കാലികമായി അടച്ചത്. രോഗവ്യാപന തോത് കുറയുന്നതുനരിച്ച് ഒ.പി പ്രവർത്തനമാരംഭിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടും ദന്തവിഭാഗത്തിന്റെ ഒ.പി ഇനിയും തുറന്നില്ല.കൊവിഡ് ഒ.പി. ഡ്യൂട്ടിയെന്ന പേരിൽ ആറ് സർജൻമാർക്ക് പകരം ഒരാഴ്ച ഒരാൾ എന്ന നിലയിലാണ് ഇവർ സ്വയം ഇപ്പോൾ ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്.