കട്ടപ്പന: കർഷകരുടെയും ചെറുകിട കച്ചവടക്കാരുടേയും ബാങ്ക് വായ്പകൾക്ക് 2 വർഷത്തെ പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കർഷക യൂണിയൻ(എം) ജില്ലാ കമ്മിറ്റി. വായ്പയെടുത്തവരെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കാർഷിക ഉത്പ്പന്നങ്ങളുടെ വിലത്തകർച്ചയും വളം കീടനാശിനികളുടെ വിലക്കയറ്റവും കർഷകരെ ദുരിതത്തിലാക്കി.കൊവിഡ് കാലത്തെ പലിശ പൂർണമായും ഒഴിവാക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇടപെടണം. . സംസ്ഥാന പ്രസിഡന്റ് റെജി കുന്നംക്കോട്ട് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു ഐക്കര അദ്ധ്യക്ഷത വഹിച്ചു. വിൻസ് കളപ്പുര, മാത്യു പൊട്ടംപ്ലാക്കൻ, ബിനോയി കുളത്തുങ്കൽ, സജി മൈലാടി, കുര്യാച്ചൻ പൊന്നാമറ്റം, ജോസഫ് പെരുവിലംകാട്ട്, തോമസ് ഉള്ളാട്ട്, റോയി ഏലിയാസ്, ബിജു വരയകാല, ജോസഫ് കമ്പംമെട്ട്, ജോയി ഞാവള്ളിക്കുന്നേൽ എന്നിവർ പങ്കെടുത്തു.