ഇടുക്കി: കേരളത്തിൽ പിന്നാക്ക വിഭാഗത്തിലെ വനിതകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മിഷന് പരാതി നൽകി. അക്രമം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം ഫലപ്രദമായി കേരളത്തിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഷാജുമോൻ പരാതിയിൽ പറഞ്ഞു.