പാലാ: മുതിർന്ന കോൺഗ്രസ് നേതാവും, കേന്ദ്രമന്ത്രിയും, മുൻ മേഘാലയ ഗവർണർ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച എം.എം ജേക്കബ് സമഭാവനയുള്ള മികച്ച ഭരണാധികാരിയായിരുന്നൂവെന്ന് ജോസഫ് വാഴയ്ക്കൻ പറഞ്ഞു.. കേരളപ്രദേശ് ഗാന്ധി ദർശനവേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എം.എം ജേക്കബ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസാദ് കൊണ്ടൂപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. രാമപുരം സി.റ്റി രാജൻ എം.എം. ജേക്കബ്ബിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. യോഗത്തിൽ
സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. എം എം ജേക്കബിനോട് ഒപ്പമുള്ള ഓർമ്മകൾ ഡി.സി.സി വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രമോഹനൻ പങ്കുവെച്ചു. ജയാ ചന്ദ്രഹാസ് ,സുരേഷ്ബാബു എൻ വാഴൂർ, അഡ്വ. എ. എസ് തോമസ്, അഡ്വ. ജയ്ദീപ് പാറക്കൻ, അഡ്വ. സോമശേഖരൻനായർ ,പ്രൊഫ്.സതീഷ് ചോളളാനി, റോബിൻ ഊടുപുഴ എന്നിവർ പ്രസംഗിച്ചു.