വൈക്കം: എസ്.എൻ.ഡി.പി യോഗം പ്രഖ്യാപിച്ച ഗുരുകാരുണ്യം പദ്ധതിയിൽ 569 ാം നമ്പർ ഇടവട്ടം ചുങ്കം ശാഖയിലെ 280 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കി​റ്റ് വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുരളീധരൻ, യൂണിയൻ കൗൺസിലർ എം.എസ് രാധാകൃഷ്ണൻ, ഭാരവാഹികളായ ഡി.ബാബു, പ്രകാശൻ, രജി കണ്ടെത്തിൽ, അശോകൻ എന്നിവർ പങ്കെടുത്തു.