വൈക്കം : എസ്.എൻ.ഡി.പി യോഗം 223ാം നമ്പർ ടി.വി.പുരം പറക്കാട്ടുകുളങ്ങര ശാഖാ ശ്രീ ദുർഗ്ഗദേവിക്ഷേത്രത്തോട് ചേർന്ന് നിർമ്മിച്ച ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ നടത്തി. തന്ത്രി ഹംസാനന്ദൻ മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി മഹേഷ് ശാന്തി, ക്ഷേത്രം ശാന്തി ഷാൻ എന്നിവർ സഹകർമ്മികത്വം വഹിച്ചു. വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ക്ഷേത്ര സമർപ്പണം നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി സുബേശൻ, വൈസ് പ്രസിഡന്റ് ഹരി, കൺവീനർ കണ്ണപ്പൻ എന്നിവർ പങ്കെടുത്തു.