sb

കോട്ടയം: ശതാബ്ദി ആഘോഷിക്കുന്ന ചങ്ങനാശ്ശേരി എസ്.ബി. കോളേജിന് ആദരമായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫ. എം.സി. വസിഷ്ഠ് തയ്യാറാക്കിയ എസ്.ബി.സി @100 എന്ന ബുക്ക്‌ലെറ്റ് . എസ്.ബി. കോളേജ് ചങ്ങനാശ്ശേരി എന്ന പേരിലുള്ള ഫേസ്ബുക്കിലെ ചിത്രങ്ങളും വിവരങ്ങളുമാണ് ഈ ബുക്ക്‌ലെറ്റിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെയും പൊതുമണ്ഡലത്തെയും ക്രമപ്പെടുത്തുന്നതിലും രൂപപ്പെടുത്തുന്നതിലും നിര്‍ണ്ണായകമായ പങ്ക് വഹിച്ച ചങ്ങനാശ്ശേരി എസ്.ബി. കോളേജിന് ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിലുള്ള തന്റെ ആദരമാണ് എസ്.ബി.സി@100 എന്ന് വസിഷ്ഠ് അഭിപ്രായപ്പെട്ടു..