ചങ്ങനാശേരി: സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വാഴപ്പള്ളിയിൽ പ്രവർത്തിക്കുന്ന സുകൃതം റീഹാബ് ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിൽ കൊവിഡ് കാലയളവിൽ ഭിന്നശേഷിക്കാരുടെയും പഠന വൈകല്യം ഉള്ളവരുടെയും സംയോജിത ചികിത്സാ സംരക്ഷണം എന്ന വിഷയത്തിൽ ഒാണലൈൻ സെമിനാർ നടന്നു. ഈ മേഖലയിലെ ചികിത്സകനും ഐകോൺസ് മുൻ ഡയറക്ടറുമായ ഡോ.പി.വി. സുരേഷ് ക്ലാസ് നയിച്ചു. ഡോ.വി. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. റീഹാബിലിറ്റേഷൻ സ്‌പെഷ്യലിസ്റ്റ് ആർ.ജെ ധനേഷ്, പ്രൊഫ. പി.കെ. രാജപ്പൻ, ഒ. ആർ. ഹരിദാസ്, ശരത് തുടങ്ങിയവർ പങ്കെടുത്തു.