വെച്ചൂർ : എസ്.എൻ.ഡി.പി യോഗം 601 -ാം നമ്പർ അച്ചിനകം ശാഖയിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി പഠനോപകരണ വിതരണം നടത്തി. പ്രസിഡന്റ് വി.കെ സുഗുണൻ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഹരിമോൻ, വൈസ് പ്രസിഡന്റ് കെ.ആർ.ഷിബു, യൂണിയൻ കമ്മിറ്റിഅംഗം ജോഷ്വ കെ.പി, കമ്മിറ്റി അംഗങ്ങളായ രാജു, ലാലിമോൻ, കവിരാജൻ എന്നിവർ നേതൃത്വം നൽകി.