ചങ്ങനാശേരി: സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നടന്നു. അഡ്വ ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി അദ്ധ്യക്ഷത വഹിച്ചു. മാടപ്പപള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത് ,ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ, ടി.രഞ്ജിത്, ബിന്ദു ജോസഫ്,വിനു ജോബ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ.രാജു, ടീനാ മോൾ ബോബി, സബിതാ ചെറിയാൻ, വർഗീസ് ആന്റണി, പി.എ ബിൻസൺ, വിനയകുമാർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് ബി.ഡി.ഒ ഐ.ഇ ഷാജി, അസിസ്റ്റന്റ് കൃഷി ഓഫീസർ അനിത സൂസൻ സഖറിയ, വിവിധ പഞ്ചായത്ത് കൃഷി ഓഫീസർമാരായ ഫസ് ലീന, അനൂപ്, അൻസി, എൽദോ, ജേക്കബ്, പ്രതിഭ, ബി.എൽ.എഫ്.ഒ സെബാസ്ത്യൻ എന്നിവർ വിവിധ പഞ്ചായത്തുകളിലെ കൃഷിയെ സംബന്ധിച്ച് പരിപാടിയിൽ വിശദീകരണം നല്കി. ചടങ്ങിൽ മികച്ച കർഷകനായ ഇ ജെ ജോസഫിന് ആദരിച്ചു. ഞാറ്റുവേല ചന്തയുടെ ഭാഗമായി ബ്ലോക്കിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിറ്റഴിക്കുകയും ചെയ്തു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലും ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിയുടെ വിത്തുകളുടെ ഉദ്ഘാടനവും നടന്നു.