കട്ടപ്പന: റൂറൽ ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ഇരുപതേക്കർ ശാഖയും കട്ടപ്പന വളംകീടനാശിനി ഡിപ്പോയും ഇന്ന് തുറക്കും. രാവിലെ 11ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം.എം. മണി എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. 16 വർഷമായി കട്ടപ്പന നഗരസഭയിലും ഇരട്ടയാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ചക്കുപള്ളം, വണ്ടൻമേട് പഞ്ചായത്തുകളിലും പ്രവർത്തിച്ചുവരുന്ന സൊസൈറ്റിയുടെ നാലാമത്തെ ശാഖയാണ് ഇരുപതേക്കർ കണിയക്കാട്ട് ബിൽഡിംഗിൽ തുറക്കുന്നത്. കട്ടപ്പന ബൈപ്പാസിലെ നുകത്തിൽ ബിൽഡിംഗിലാണ് വളം കീടനാശിനി ഡിപ്പോ ആരംഭിക്കുന്നതെന്ന് സംഘം പ്രസിഡന്റ് വി.ആർ. സജി, ഭരണസമിതി അംഗങ്ങളായ കെ.ആർ. സോദരൻ, എം.ജെ. വർഗീസ്, കെ.എൻ. ചന്ദ്രൻ, കെ.എസ്. സെബാസ്റ്റ്യൻ, ജോസ് ഏട്ടിയിൽ, നിമേഷ് സെബാസ്റ്റ്യൻ, റെജി എബ്രഹാം എന്നിവർ അറിയിച്ചു.