കൊടുങ്ങൂർ : വില്ലേജുകളുടെ അതിർത്തി പുനർനിർണ്ണയിക്കണമെന്നാവശ്യപ്പെട്ട് വാഴൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി മന്ത്രി കെ.രാജന് നിവേദനം നൽകി. ഗ്രാമപഞ്ചായത്ത് 8, 11, 12 വാർഡുകളിൽപ്പെട്ട ചില ഭൂപ്രദേശങ്ങൾ കങ്ങഴ വില്ലേജിലാണ് ഉൾപ്പെട്ടിരിക്കുന്നത്. വാഴൂർ പഞ്ചായത്തിനും വില്ലേജിനും ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതുമായ ഈ ഭൂപ്രദേശങ്ങൾ റവന്യൂ രേഖകളിൽ വാഴൂർ വില്ലേജിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ഈ പ്രദേശങ്ങൾ കങ്ങഴ വില്ലേജിൽ ഉൾപ്പെട്ടു കിടക്കുന്നതിനാൽ 20 കിലോമീറ്ററിലധികം യാത്രചെയ്താണ് പ്രദേശവാസികൾ വില്ലേജ് ഓഫീസിൽ എത്തുന്നത്.