lottery

പൊന്‍കുന്നം: ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തി. ലോട്ടറി കടകള്‍ക്ക് അഞ്ച് ദിവസവും പ്രവര്‍ത്തനാനുമതി നല്‍കുക, തൊഴിലാളികളെ വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുക, എഴുത്ത് ലോട്ടറി മാഫിയക്കെതിരെ നടപടി സ്വീകരിക്കുക, ജി.എസ്.ടി സമ്മാനത്തുകയില്‍ നിന്ന് ഈടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പൊന്‍കുന്നത്ത് നടന്ന സമരം യൂണിയന്‍ സെക്രട്ടറി എന്‍. കെ . സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മുകേഷ് മുരളി, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.