കോട്ടയം: ജില്ലാ കളക്ടര്‍ എം. അഞ്ജന ചുമതല ഒഴിഞ്ഞു. ഇന്നലെ വൈകിട്ട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസിനാണ് ചുമതല കൈമാറിയത്. മന്ത്രി കെ. രാജന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമാ പൗലോസ് ദ്വിതീയന്‍ കതോലിക്കാ ബാവയുടെ കബറടക്ക ശുശ്രൂഷയുടെ ക്രമീകരണങ്ങള്‍ സംബന്ധിച്ച ആലോചനാ യോഗത്തിലും കളക്ടര്‍ ഇന്നലെ പങ്കെടുത്തു. പൊതുഭരണ വകുപ്പ് ജോയിന്‍റ് സെക്രട്ടറി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ പദവികളാണ് ഇനി വഹിക്കുക. ഡോ. പി. കെ. ജയശ്രീയാണ് പുതിയ കോട്ടയം കളക്ടർ.