കോരുത്തോട്: കോരുത്തോട് സി.കേശവൻ സ്മാരക ഹൈസ്‌കൂളിലെ ജീവനക്കാർ ഒത്തുചേർന്ന് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമേർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളിലെ 12 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും രണ്ടു വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പുകളും വിതരണം ചെയ്തു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ വിനോദ് കൈമാറി. സ്‌കൂൾ മാനേജർ എം.എസ് ജയപ്രകാശ്, ഹെഡ്മാസ്റ്റർ സി.എസ് സിജു, സ്റ്റാഫ് പ്രതിനിധി സ്മിത പ്രഭാകർ എന്നിവർ ചടങ്ങിൽ പങ്കാളികളായി.