rajan

കോട്ടയം: അര്‍ഹരായ എല്ലാവര്‍ക്കും ഭൂമിയുടെ രേഖ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. കളക്ടറേറ്റില്‍ ജില്ലാ കളക്ടറുമായും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഒരുതരി മണ്ണുപോലും അനര്‍ഹമായി ആരും കൈപ്പറ്റുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. ഇതിനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. പ്രവര്‍ത്തന മികവ് വിലയിരുത്തി ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം നല്‍കുന്നതിനും നടപടി സ്വീകരിക്കും-മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ എം. അഞ്ജന, എ.ഡി.എം. ജിനു പുന്നൂസ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.