kargil

പൊന്‍കുന്നം: നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോ-ഓര്‍ഡിനേഷന്‍ ജില്ലാകമ്മിറ്റി 26-ന് കാര്‍ഗില്‍ ദിനാചരണം നടത്തും. ആഗസ്റ്റ് 5ന് സംഘടനയുടെ ജന്മദിനവും 15-ന് സ്വാതന്ത്ര്യദിനവും ആഘോഷിക്കാനും തീരുമാനിച്ചു. ആലോചനാ യോഗത്തിൽ ജില്ലാപ്രസിഡന്റ് ബി.ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി. മാത്യൂസ്, അഖിലേന്ത്യ പി.ആര്‍.ഒ. എം.ടി.ആന്റണി, ദക്ഷിണ മേഖല സെക്രട്ടറി ബെന്നി ചാക്കോ, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ വിജയന്‍ ചെറുവള്ളി, ജോസഫ് പി.തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് എം.എ.ഗോപാലകൃഷ്ണന്‍, ട്രഷറര്‍ ജോസ് പടിയറ, രാധാകൃഷ്ണന്‍, വനിതാ കോ-ഓര്‍ഡിനേറ്റര്‍ യമുന രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.