kit

കോട്ടയം: ഭക്ഷ്യ ധാന്യ കിറ്റിന്റെ പത്തു മാസത്തെ കമ്മീഷന്‍ കുടിശികയായ 50 കോടി രൂപ നല്‍കിയില്ലെങ്കില്‍, ഓണം സ്‌പെഷ്യല്‍ കിറ്റ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യില്ലെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ മുന്നറിയിപ്പ് നല്‍കി. 7 രൂപ നിരക്കിൽ ഒരു മാസത്തെ കമ്മീഷന്‍ നല്‍കി. പിന്നീട് 5 രൂപയായി കുറച്ചു. എന്നാല്‍ കമ്മീഷന്‍ കുടിശികയായി . മറ്റ് സംഘടനകളെ കൂടി ഉള്‍പ്പെടുത്തി സമര പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും.