ചിറക്കടവ്: പുളിമൂട് കവലയിൽ നിന്ന് ചിറക്കടവ് അമ്പലം റോഡിലൂടെ ഗതാഗതം വഴിതിരിച്ച് വിട്ടപ്പോൾ റോഡ് അപകടാവസ്ഥയിലായി. മറ്റത്തിൽപടി പാലം പൊളിച്ചതോടെ വലിയവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നതിനാൽ വീതികുറവായ റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴുകയാണ്. ഇവിടെയുള്ള തോടിന്റെ വശത്ത് റോഡിനോട് ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടു. ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന റോഡാണിത്. ദിവസങ്ങൾ കഴിയുന്തോറും ഗർത്തം വലുതാകുകയാണ്. കൈത്തോടിന്റെ സംരക്ഷണ ഭിത്തിയുടെ പല ഭാഗങ്ങളും താഴ്ന്ന് ഗർത്തങ്ങൾ രൂപപ്പെടുന്നുണ്ട്. പാലം പൊളിച്ചതോടെ പൊൻകുന്നം ഭാഗത്തേക്കും മണിമല ഭാഗത്തേക്കും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
ചിത്രംചിറക്കടവ് അമ്പലത്തിന് സമീപം തോടിന്റെ വശത്ത് റോഡരിക് ഇടിഞ്ഞുതാഴ്ന്ന നലയിൽ