jinu

ചങ്ങനാശേരി: ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ചങ്ങനാശേരി ആനന്ദാശ്രമത്തിന് സമീപം കുളപ്പറമ്പിൽ വീട്ടിൽ ജോർജിന്റെ മകൻ ജിനു (25) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങവേയാണ് അപകടം. ജിനുവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡരികിലെ കുഴിയിൽ വീഴുകയായിരുന്നു. സുഹൃത്ത് ചികിത്സയിലാണ്. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിക്കും. സംസ്ക്കാരം വൈകുന്നേരം നാലിന് പാറേൽ പള്ളി സെമിത്തേരിയിൽ. ബംഗളൂരുവിൽ അമേരിക്കൻ കമ്പനിയിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുകയായിരുന്നു ജിനു. മാതാവ്: മോളി. സഹോദരൻ: ജിം സൺ (ബംഗളൂരു).