വൈക്കം:പ്രളയകാലത്തും കൊവിഡ് വ്യാപനത്തിലും ജനങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിച്ച റോട്ടറി ക്ലബിന്റെ പ്രവർത്തനം ശ്ലാഘനിയമാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ .വൈക്കം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകിയ 10 വീടുകളുടെ താക്കോൽ ദാനവും നിർമാണം ആരംഭിക്കാൻ പോകുന്ന 30 വീടുകളുടെ ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസ്ട്രിക്ട് ഗവർണർ റോറ്റേറിയൻ കെ.ശ്രീനിവാസൻ, എം എൽ എ മാരായ സി.കെ ആശ, മോൻസ് ജോസഫ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്, വല്ലകം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മാടശ്ശേരി, റോട്ടറിക്ലബ് പ്രസിഡന്റ് സണ്ണി കുര്യാക്കോസ്, സെക്രട്ടറി റോയ് വർഗ്ഗീസ് , കെ. ബാബുമോൻ, ഇ.കെ.ലൂക്ക്,രാജു ഇളമ്പശ്ശേരി, കെ.പി.ശിവജി, എം. സന്ദീപ് തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ എന്റെ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഡിസ്ട്രിക് ഗവർണർ കെ.ശ്രീനിവാസൻ നിർവഹിച്ചു.
ഫോട്ടോ: വൈക്കം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച 10 വീടുകളുടെ താക്കോൽദാനവും പുതുതായി നിർമ്മിക്കുന്ന 30 വീടുകളുടെ ശിലാസ്ഥാപനവും സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു.