തലയോലപ്പറമ്പ് : വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം ഉറപ്പാക്കാൻ ഏ.കെ.സോമൻ സ്മൃതിവേദിയുടെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ഇടവട്ടം സ്വദേശിയും ഡൽഹി വെസ്​റ്റേൺ കൺട്രോൾ എം.ഡി യുമായ കെ.ആർ മനോജ്, ഡൽഹിയിലെ വൈക്കം സംഗമം എന്നിവരുടെ സഹകരണത്തോടെയാണ് നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ലഭ്യമാക്കിയത്. തലയോലപ്പറമ്പ് ഗവ.യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്മൃതിവേദി ചെയർമാൻ വി.കെ.ശശിധരൻ വാളവേലിൽ ഉദ്ഘാടനം നിർവഹിച്ചു. ശിവൻകുട്ടി വടയാർ അദ്ധ്യക്ഷത വഹിച്ചു. സ്മൃതി വേദി ഭാരവാഹികളായ പി.വി.സുരേന്ദ്രൻ, ബാബുകറുകപ്പള്ളി, പി.കെ.അനിൽകുമാർ, സന്തോഷ് ശർമ്മ ,കെ.ഇ.ജമാൽ, ഇ.ഡി.സുരേന്ദ്രൻ, രമേശൻ പറശ്ശേരിൽ, പി.ജി.കമലാസനൻ, വി.എൻ.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.