വൈക്കം : കാരുണ്യ സേവന സന്നദ്ധ സംഘടനയായ ഇന്ത്യൻ റെഡ് ക്രോസ് സൊസൈ​റ്റി ജില്ലാ റെഡ് ക്രോസിൽ നിന്ന് ലഭ്യമാക്കിയ വെന്റിലേ​റ്റർ വൈക്കം ഗവ.ആശുപത്രിയ്ക്ക് നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സിംഗപ്പൂർ റെഡ് ക്രോസ് ,ഇന്ത്യൻ റെഡ് ക്രോസ് സൊസൈ​റ്റി കേരള സ്​റ്റേ​റ്റ് ബ്രാഞ്ചിന് അനുവദിച്ചിട്ടുള്ള വെന്റിലേ​റ്ററുകളും, ഓക്‌സിജൻ കോൺസൻട്രേ​റ്ററുകളും, കേരളത്തിലെ മെഡിക്കൽ കോളേജുകളിലും, ജില്ലാ, താലൂക്ക് ആശുപത്രികളിലും മ​റ്റും നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഇത് വിതരണം ചെയ്തത്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈ​റ്റി കേരള സ്​റ്റേ​റ്റ് ബ്രാഞ്ച് വൈസ് ചെയർമാൻ ജോബി തോമസ് ആശുപത്രി സൂപ്രണ്ട് ഡോ.അനിത ബാബുവിന് കൈമാറി. ചടങ്ങിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈ​റ്റി വൈക്കം താലൂക്ക് ചെയർമാൻ പി.സോമൻപിള്ള , താലൂക്ക് സെക്രട്ടറി ബിനു കെ.പവിത്രൻ ,ജി.പൊന്നപ്പൻ , സി.ടി.കുര്യാക്കോസ് , സുമേഷ് കെ .എസ്, ആർ.എം.ഒ ഡോ.എസ്. കെ ഷീബ, ഡോ.രാജ് കൃഷ്ണൻ, ഡോക്ടർ അരുൺ തുടങ്ങിയവർ പങ്കെടുത്തു.