പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, സൈബർസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'കൊവിഡ് അതിജീവനം' ആരോഗ്യസെമിനാർ ഇന്ന് രാവിലെ 10.30 മുതൽ യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കും. കൊവിഡിനു മുമ്പും ശേഷവുമുള്ള ആരോഗ്യപരിപാലനത്തെ സംബന്ധിച്ച് വിദഗ്ദ്ധരായ ഡോക്ടർമാർ സെമിനാറിൽ വിശദീകരിക്കും. ആയുർവ്വേദ ചികിത്സയെ അടിസ്ഥാനമാക്കി മേലുകാവ് ഗവ.ആയുർവേദ ക്ലിനിക്കിലെ ഡോ.ചിന്നു രാമചന്ദ്രനും, ഹോമിയോ ചികിത്സയെ അടിസ്ഥാനമാക്കി പാലാ ഗവ. ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ത്വാഹിറയും ക്ലാസെടുക്കും. ഓരോ ക്ലാസ്സുകൾക്ക് ശേഷവും കാണികളുടെ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി പറയും. സെമിനാറിൽ കൊവിഡ് പ്രതിരോധ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും. 10.30ന് നടക്കുന്ന ആയുർവേദ സെമിനാർ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മിനർവ മോഹൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ സോളി ഷാജി തലനാട് ആമുഖപ്രസംഗം നടത്തും. വൈസ് ചെയർപേഴ്‌സൺ ബിന്ദു സജി മനത്താനം വിഷയാവതരണം നടത്തും. യൂത്ത് മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി മുഖ്യപ്രഭാഷണം നടത്തും. 11.45 ന് നടക്കുന്ന ഹോമിയോ ചികിത്സാ സെമിനാർ യൂണിയൻ കൺവീനർ എം.പി.സെൻ ഉദ്ഘാടനം ചെയ്യും. സൗജന്യ പ്രതിരോധ മരുന്നിന്റെ വിതരണോദ്ഘാടനം യൂത്ത്മൂവ്‌മെന്റ് കൺവീനർ അരുൺ കുളമ്പള്ളിൽ നിർവഹിക്കും. സൈബർസേന ചെയർമാൻ ആത്മജൻ കള്ളികാട്ട് ആമുഖപ്രസംഗം നടത്തും. രണ്ടുസമ്മേളനങ്ങളിലും യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവും ഓഫീസ് സെക്രട്ടറിയുമായ സി.ടി.രാജൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഗിരീഷ് വാഴയിൽ, മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ പി.ജി.അനിൽകുമാർ, വനിതാസംഘം യൂണിയൻ നേതാക്കളായ അംബിക സുകുമാരൻ, കുമാരി ഭാസ്‌ക്കരൻ, സ്മിതാ ഷാജി, ബീനാ മോഹൻദാസ്, സുജാ മണിലാൽ, റീനാ അജി, രാജി ജിജിരാജ്, ലിജി ശ്യാം തുടങ്ങിയവർ പങ്കെടുക്കും.