പാലാ : കടപ്പാട്ടൂർ മഹാദേവക്ഷേത്ര ക്ഷേത്രത്തിലെ വിഗ്രഹദർശന ദിനം ഇന്ന് ഭക്തിനിർഭരമായി ആചരിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറമ്പൂര് ഇല്ലം നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടും, മേൽശാന്തി പത്മനാഭൻ പോറ്റിയും മുഖ്യകാർമികത്വം വഹിക്കും. രാവിലെ 3.30 ന് പള്ളിയുണർത്തൽ, 4 ന് നടതുറക്കൽ, നിർമ്മാല്യദർശനം, തുടർന്ന് വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, ഹോമം, ഉഷപൂജ. ഉച്ചയ്ക്ക് 12.30 ന് ഇരുപത്തിയഞ്ച് കലശപൂജ, 1.15ന് കലശാഭിഷേകത്തോടുകൂടി ഉച്ചപൂജ, വിഗ്രഹ ദർശന സമയമായ 2.30ന് വിശേഷാൽ ദീപാരാധന. തുടർന്ന് 3ന് നട അടക്കൽ, 6.45ന് ദീപാരാധന, 8ന് നട അടക്കൽ. കൊവിഡ് മാനദണ്ഡം പാലിച്ച് വിഗ്രഹ ദർശന ദിനത്തോടനുബന്ധിച്ചുള്ള മഹാപ്രസാദമൂട്ട് ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ഒഴിവാക്കിയതായി ദേവസ്വം പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ, സെക്രട്ടറി എസ്.ഡി.സുരേന്ദ്രൻ നായർ, ഖജാൻജി സജൻ ജി. ഇടച്ചേരിൽ എന്നിവർ അറിയിച്ചു.