phone

പാലാ : മാണി സി. കാപ്പൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് സമ്മാനിക്കുന്ന സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 2 ന് നടക്കും. ബോയ്‌സ് ടൗണിൽ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നൂറ് പേർക്കാണ് സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നത്. ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 10,12 ക്ലാസുകളിലെ കുട്ടികൾക്കാണ് മുൻഗണന നൽകുകയെന്ന് എം. എൽ. എ അറിയിച്ചു.