ചങ്ങനാശേരി : ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ കൊല ചെയ്യപ്പെട്ട കുഞ്ഞിനും കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ഒ.ടി.സുനിൽകുമാർ, കെ.കെ.സുനിൽ, താഴാമ്പു അനിൽകുമാർ, ശ്രീകുട്ടൻ, കെ. ആർ.പ്രദീപ്, വിജേഷ്, സുരേഷ് ബാബു, സജി തിനപ്പറമ്പിൽ, കരുണാനിധി, സാബു അമര, അജേഷ് മണികണ്ഠ വയൽ, മനിഷ് തുടങ്ങിയവർ പങ്കെടുത്തു.