കടുത്തുരുത്തി : മത്സ്യകൃഷി ഗ്രാമീണ ഉൾനാടൻ ജലാശയങ്ങളിൽ വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ കടുത്തുരുത്തി നിയോജക മണ്ഡലം ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. കടുത്തുരുത്തി ആപ്പാഞ്ചിറ മെയിൻ റോഡിന് സമീപത്തുള്ള ചിറക്കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.സുഷമ ടീച്ചർ, കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി പ്രമോദ്, ബ്ലോക്ക് മെമ്പർമാരായ കൈലാസ് നാഥ്, സുബിൻ മാത്യു, ജിഷ തങ്കപ്പൻ നായർ, ടോമി നിരപ്പേൽ, ഫിഷറീസ് ഓഫീസർ കെ.ജെ പൊന്നമ്മ എന്നിവർ പങ്കെടുത്തു. പരമാവധി കുടുംബങ്ങൾക്ക് ഈ പദ്ധതിയിൽ അംഗമാകുന്നതിന് മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.