ഒളശ്ശ : സ്വാമി പ്രകാശാനന്ദയുടെ അനുസ്മരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി.യോഗം 3496-ാം നമ്പർ ഒളശ്ശ വെസ്റ്റ് ശാഖയിൽ ശാഖാ മന്ദിരവും പരിസരവും ശുചീകരിച്ചു. പ്രസിഡന്റ് കെ.എസ് ഷൈജു, വൈസ് പ്രസിഡന്റ് പിവി.സുശീലൻ, സെക്രട്ടറി കെ.കെ മോഹനൻ, എ.ബി.പ്രസാദ് കുമാർ എന്നിവർ നേതത്വം നൽകി. കമ്മിറ്റി അംഗങ്ങളായ വിജയൻ ,രാജേഷ്, സാബു, വിനു, ഷിബു, വനിതാസംഘം ഭാരവാഹികളായ സജിനി, സരസമ്മ തുടങ്ങിയവർ പങ്കെടുത്തു.